കണ്ണൂർ പേരാവൂരിലെ അഗതി മന്ദിരത്തിൽ നൂറിലേറെ പേർക്ക് കൊവിഡ്; ഒരാഴ്ചക്കിടെ അഞ്ച് പേർ മരിച്ചു
കണ്ണൂർ പേരാവൂരിലെ കൃപാലയം അഗതി മന്ദിരത്തിലെ നൂറിലേറെ അന്തേവാസികൾക്ക് കൊവിഡ്. ഒരാഴ്ചക്കിടെ അഞ്ച് പേരാണ് ഇവിടെ മരിച്ചത്. രോഗികളുടെ അവസ്ഥ കൂടുതൽ ദയനീയമാകുകയാണ്. ഭക്ഷണമടക്കം ലഭിക്കാനില്ലാത്ത അവസ്ഥയാണ്.
തെരുവിൽ അലയന്നുവർ, പ്രായമായവർ, മാനസിക വെല്ലുവിളി നേരിടുന്നവർ, രോഗികൾ തുടങ്ങിയവരെ പാർപ്പിക്കുന്നയിടമാണ് പേരാവൂർ തെറ്റുവഴിയിലെ കൃപാലയം. 234 അന്തേവാസികളാണ് ഇവിടെയുള്ളത്.
ഈ മാസം നാലിനാണ് ഇവിടെ ഒരാൾക്ക് കൊവിഡ് കണ്ടെത്തിയത്. തുടർന്ന് നടന്ന പരിശോധനയിൽ കൂടുതൽ പേർക്ക് രോഗബാധ കണ്ടെത്തുകയായിരുന്നു.