ഗില്ലിന് 9 റൺസ് അകലെ സെഞ്ച്വറി നഷ്ടം; ഇന്ത്യക്ക് വിജയലക്ഷ്യം 190 റൺസ് അകലെ
ബ്രിസ്‌ബേൻ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. അഞ്ചാം ദിനമായ ഇന്ന് ബാറ്റിംഗ് തുടരുന്ന ഇന്ത്യ നിലവിൽ 2 വിക്കറ്റ് നഷ്ടത്തിൽ 138 റൺസ് എന്ന നിലയിലാണ്. മികച്ച രീതിയിൽ കളിച്ചുവന്ന ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റ് നഷ്ടപ്പെട്ടത് ഇന്ത്യക്ക് തിരിച്ചടിയായി
91 റൺസിനാണ് ഗിൽ പുറത്തായത്. എട്ട് ഫോറും രണ്ട് സിക്‌സും സഹിതം 146 പന്തിലാണ് ഗിൽ 91 റൺസ് എടുത്തത്. സ്‌കോറിംഗ് ഉയർത്തുന്നതിനിടെ ലിയോണിന്റെ പന്തിൽ സ്മിത്തിന് ക്യാച്ച് നൽകിയാണ് ഗിൽ പുറത്തുപോയത്
നിലവിൽ 26 റൺസുമായി പൂജാരയും ആറ് റൺസുമായി രഹാനെയുമാണ് ക്രീസിൽ. ഇന്ത്യ ഇപ്പോഴും വിജയലക്ഷ്യത്തിൽ നിന്ന് 190 റൺസ് അകലെയാണ്. ഇന്ന് ഇനി ബാക്കിയുള്ളത് 49 ഓവറുകൾ കൂടിയാണ്.