ഫൈനൽ പോരിനുള്ള സ്റ്റാര്‍ട്ടിംഗ് ഇലവനെ പ്രഖ്യാപിച്ച് ടീമുകൾ
പുതിയ ലോകചാമ്പ്യനെ ഇന്നറിയാം. ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ കിരീടം തേടി ലയണല്‍ മെസിയുടെ അര്‍ജന്റീനയും കിലിയന്‍ എംബാപ്പെയുടെ ഫ്രാന്‍സും നേര്‍ക്കുനേര്‍. ഇരു ടീമും തങ്ങളുടെ സ്റ്റാർട്ടിങ് 11 നെ പ്രഖ്യാപിച്ചു. അര്‍ജന്റീന മൂന്നു മാറ്റങ്ങൾ വരുത്തിയപ്പോൾ ഫ്രാൻസ് 2 മാറ്റങ്ങളോടെയാണ് കളിക്കാൻ ഇറങ്ങുന്നത്. ഏഞ്ചൽ ഡിമരിയ, നിക്കോളാസ് ടാഗ്ലിയാഫിക്കോ, നഹുവൽ മൊളീന എന്നിവർ അര്‍ജന്റീനയുടെ ആദ്യ 11ൽ ഇറങ്ങും. കിലിയന്‍ എംബാപ്പെയും ഒളിവര്‍ ജിറൂദും ഫ്രാന്‍സിന്‍റെ മുന്നേറ്റ നിരയില്‍ ഇറങ്ങുന്നു. എംബാപ്പെക്കൊപ്പം വലതു വംഗില്‍ ഒസ്മാന്‍ ഡെംബലെയുമുണ്ട്. കൂടാതെ സെമി കളിക്കാതിരുന്ന ഉപമെക്കാനോയും റാബിയേയും ആദ്യ 11 ൽ ഇടം നേടി.