Thursday, October 17, 2024
Sports

ഐസിസി ടെസ്റ്റ് റാങ്കിംഗിൽ മുഹമ്മദ് സിറാജിനും കെ എൽ രാഹുലിനും വൻ കുതിപ്പ്

 

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ വൻ വിജയത്തിന് പിന്നാലെ ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യൻ താരങ്ങൾക്ക് കുതിപ്പ്. മുഹമ്മദ് സിറാജ് 18 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 38ാം റാങ്കിലേക്ക് കയറി. കഴിഞ്ഞ ഡിസംബറിൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറിയ സിറാജിന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗാണിത്. ലോർഡ്‌സ് ടെസ്റ്റിൽ രണ്ടിന്നിംഗ്‌സുകളിലുമായി എട്ട് വിക്കറ്റുകൾ സിറാജ് വീഴ്ത്തിയിരുന്നു.

ഒന്നാം ടെസ്റ്റിലെ മികച്ച പ്രകടനത്തെ തുടർന്ന് ആദ്യ പത്തിലേക്ക് കയറിയ ബുമ്ര രണ്ടാം ടെസ്റ്റിലെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ ഒരു സ്ഥാനം താഴേക്ക് ഇറങ്ങി. ആദ്യ ടെസ്റ്റിൽ ഒമ്പത് വിക്കറ്റുകൾ വീഴ്ത്തിയ ബുമ്രക്ക് രണ്ടാം ടെസ്റ്റിൽ മൂന്ന് വിക്കറ്റുകളാണ് ലഭിച്ചത്.

അശ്വിൻ റാങ്കിംഗിൽ രണ്ടാം സ്ഥാനത്തുണ്ട്. ഇഷാന്ത് ശർമ പതിനാറാം റാങ്കിലും രവീന്ദ്ര ജഡേജ 21ാം റാങ്കിലും മുഹമ്മദ് ഷമി 19ാം റാങ്കിലുമാണ്.

ബാറ്റ്‌സ്മാൻമാരിൽ കെ എൽ രാഹുൽ 19 സ്ഥാനങ്ങൾ ഉയർന്ന് റാങ്കിംഗിൽ 37ാം സ്ഥാനത്ത് എത്തി. ലോർഡ്‌സ് ടെസ്റ്റിലെ സെഞ്ച്വറിയാണ് രാഹുലിന് റാങ്കിംഗിൽ കയറ്റം നൽകിയത്. ഇന്ത്യൻ നായകൻ വിരാട് കോഹ്ലി അഞ്ചാം സ്ഥാനത്ത് തുടരുകയാണ്. രോഹിത് ശർമ ആറാം സ്ഥാനത്തും റിഷഭ് പന്ത് എഴാം സ്ഥാനത്തുമാണ്.

Leave a Reply

Your email address will not be published.