Sunday, April 13, 2025
Sports

ഒന്നാം ഏകദിനത്തിൽ സഞ്ജുവിന് അവസരം നഷ്ടപ്പെട്ടത് പരുക്കിനെ തുടർന്ന്

 

ശ്രീലങ്കക്കെതിരായ ഒന്നാം ഏകദിനത്തിലുള്ള ഇന്ത്യൻ ടീമിൽ നിന്ന് സഞ്ജു സാംസണെ ഒഴിവാക്കിയതല്ലെന്ന് റിപ്പോർട്ട്. പരുക്കിനെ തുടർന്ന് സഞ്ജുവിനെ മാറ്റി നിർത്തുകയായിരുന്നു. സഞ്ജുവിന് പകരം ഇഷാൻ കിഷനാണ് ആദ്യ ഏകദിനത്തിൽ കളിക്കുന്നത്.

സഞ്ജു സാംസൺ പ്ലേയിംഗ് ഇലവനിലുണ്ടാകുമെന്ന് ഏവരും ഉറപ്പിച്ചതായിരുന്നു. എന്നാൽ ടീം പ്രഖ്യാപിച്ചപ്പോൾ താരം പുറത്തായിരുന്നു. ഇതേ തുടർന്ന് സമൂഹ മാധ്യമങ്ങളിലടക്കം നിരവധി പേർ ടീം സെലക്ഷനെ വിമർശിച്ച് രംഗത്തുവന്നു. ഇതോടെയാണ് ബിസിസിഐ വിശദീകരണം നൽകിയത്.

പരിശീലനത്തിനിടെ സഞ്ജുവിന്റെ കാൽമുട്ടിലെ ലിഗ്മെന്റിന് പരുക്കേറ്റുവെന്നാണ് റിപ്പോർട്ട്. പരുക്ക് ഗുരുതരമല്ലെന്നാണ് അറിയുന്നത്. താരത്തെ ബിസിസിഐയുടെ മെഡിക്കൽ സംഘം പരിശോധിച്ച് വരികയാണ്‌

Leave a Reply

Your email address will not be published. Required fields are marked *