മുഹമ്മദ് അസ്ഹറുദ്ദീനെ കോഹ്ലി നയിക്കും; താരലേലത്തിൽ ആർ സി ബി സ്വന്തമാക്കി
ഐപിഎൽ താര ലേലത്തിൽ മലയാളി ആരാധകർ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന പേരായിരുന്നു മുഹമ്മദ് അസ്ഹറുദ്ദീന്റേത്. അസ്ഹറുദ്ദീനെ വിരാട് കോഹ്ലിയുടെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് സ്വന്തമാക്കി. അടിസ്ഥാന വിലയായ 20 ലക്ഷം രൂപക്കാണ് ആർ സി ബി സ്വന്തമാക്കിയത്
മറ്റ് മലയാളി താരങ്ങളായ സച്ചിൻ ബേബിയെയും വിഷ്ണു വിനോദിനെയും ആർ സി ബി സ്വന്തമാക്കിയിട്ടുണ്ട്. മൂന്ന് പേരെയും അടിസ്ഥാന വിലക്കാണ് ആർ സി ബി സ്വന്തമാക്കിയത്.
മുഹമ്മദ് അസ്ഹറുദ്ദീന് വേണ്ടി മറ്റ് ടീമുകളൊന്നും രംഗത്തു വന്നിരുന്നില്ല. മുഷ്താഖ് അലി ട്രോഫിയിൽ മുംബൈക്കെതിരെ നടത്തിയ വെടിക്കെട്ട് ബാറ്റിംഗാണ് അസ്ഹറുദ്ദീനെ ശ്രദ്ധേയമാക്കിയത്. 37 പന്തിൽ താരം സെഞ്ച്വറി നേടിയിരുന്നു.