ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ്; മലയാളി താരം മുരളി ശ്രീശങ്കർ ഏഴാമത്
ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ കേരളത്തിനു നിരാശ. ലോങ് ജമ്പിൽ മത്സരിച്ച മലയാളി താരം മുരളി ശ്രീശങ്കർ ഏഴാമതാണ് ഫിനിഷ് ചെയ്തത്. 7.96 മീറ്ററാണ് ശ്രീശങ്കറിൻ്റെ മികച്ച ദൂരം. ശ്രീശങ്കറിൻ്റെ ആദ്യ ശ്രമങ്ങളിൽ മൂന്നെണ്ണം ഫൗളായി. 8.36 മീറ്റർ കണ്ടെത്തിയ ചൈനീസ് താരം ജിയാനൻ വാങ് ആണ് ഈയിനത്തിൽ സ്വർണം നേടിയത്. ഗ്രീക്ക് താരം മിൽറ്റിയാഡിസ് ടെൻ്റോഗ്ലോ (8.32 മീറ്റർ), സിസ് താരം സൈമൺ എഹാമ്മെർ (8.16 മീറ്റർ) എന്നിവർ യഥാക്രമം വെള്ളി, വെങ്കല മെഡലുകൾ നേടി.