ഐപിഎല്‍; ചെന്നൈ സൂപ്പര്‍ കിങ്‌സിന് ആദ്യ ജയം
മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യ ജയവുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ്. പഞ്ചാബ് കിങ്‌സിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചാണ് ചെന്നൈ ലീഗിലെ ആദ്യ ജയം കരസ്ഥമാക്കിയത്. 107 റണ്‍സിന്റെ ലക്ഷ്യവുമായിറങ്ങിയ ചെന്നൈ 15.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഫഫ് ഡു പ്ലിസ്സിസ് ( 36*), മോയിന്‍ അലി (46) എന്നിവരുടെ ഇന്നിങ്‌സാണ് ചെന്നൈയ്ക്ക് അനായാസ ജയമൊരുക്കിയത്. പഞ്ചാബിനായി മുഹമ്മദ് ഷമി രണ്ട് വിക്കറ്റ് നേടി.
നേരത്തെ ദീപക് ചാഹറിന്റെ മാസ്മരിക ബൗളിങിന് മുന്നില്‍ അടിപതറിയാണ് പഞ്ചാബ് കിങ്‌സ് 106 റണ്‍സെടുത്തത്. 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് 106 റണ്‍സുമായി ഒതുങ്ങിയത്. ടോസ് നേടിയ ചെന്നൈ പഞ്ചാബിനെ ബാറ്റിങിനയക്കുകയായിരുന്നു. മായങ്ക് അഗര്‍വാള്‍ (0), ക്രിസ് ഗെയ്ല്‍ (10), ദീപക് ഹൂഡ (10), പൂരന്‍ (0) എന്നിവരുടെ വിക്കറ്റുകള്‍ പിഴുതാണ് ദീപക് ചാഹര്‍ കരുത്ത് തെളിയിച്ചത്. രാഹുല്‍ അഞ്ച് റണ്‍സെടുത്ത് പുറത്തായപ്പോള്‍ 47 റണ്‍സെടുത്ത ഷാരൂഖ് ഖാന്‍ മാത്രമാണ് പഞ്ചാബ് നിരയില്‍ പിടിച്ചുനിന്നത്. സാം കറന്‍, മൊയിന്‍, ബ്രാവോ എന്നിവര്‍ ഓരോ വിക്കറ്റും നേടി.