മെസിയും റൊണാൾഡോയും വീണ്ടും കളത്തിൽ; മെസിയുടെ പിഎസ്ജിക്കെതിരെ സൗദി ഓൾ സ്റ്റാർ ഇലവനെ ക്രിസ്റ്റ്യാനോ നയിക്കും
സൂപ്പർ താരങ്ങളായ ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിൽ വീണ്ടും ഏറ്റുമുട്ടുന്നു. മെസിയുടെ ക്ലബായ പിഎസ്ജിക്കെതിരായ സൗഹൃദമത്സരത്തിൽ സൗദി ഓൾ സ്റ്റാർ ഇലവനെ ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കും. ഈ മാസം 19ന് റിയാദിലെ കിംഗ് ഫഹദ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് ഇതിഹാസതാരങ്ങൾ വീണ്ടും നേർക്കുനേർ ഏറ്റുമുട്ടുക.
2020 ഡിസംബർ 9നു നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിലാണ് മെസിയും റൊണാൾഡോയും അവസാനം ഏറ്റുമുട്ടിയത്. അന്ന് ക്രിസ്റ്റ്യാനോയുടെ യുവൻ്റസ് മെസിയുടെ ബാഴ്സലോണയെ മടക്കമില്ലാത്ത മൂന്ന് ഗോളുകൾക്ക് കീഴടക്കിയിരുന്നു.