ജോക്കോവിച്ചിന് ഓസ്‌ട്രേലിയൻ ഓപൺ കളിക്കാനാകില്ല; എത്രയും വേഗം രാജ്യം വിടാൻ നിർദേശം
സെർബിയയുടെ ലോക ഒന്നാം നമ്പർ ടെന്നീസ് താരമായ നൊവാക് ജോക്കോവിച്ചിന് ഓസ്‌ട്രേലിയൻ ഓപൺ കളിക്കാനാകില്ല. താരത്തിന്റെ വിസ റദ്ദാക്കിയത് ചോദ്യം ചെയ്ത് സമർപ്പിച്ച അപ്പീൽ ഓസ്‌ട്രേലിയൻ കോടതി തള്ളി. താരത്തോട് ഉടൻ ഓസ്‌ട്രേലിയ വിടാനും നിർദേശം നൽകി. മൂന്ന് വർഷത്തേക്ക് താരത്തിന് പ്രവേശന വിലക്കേർപ്പെടുത്തിയ ഓസ്‌ട്രേലിയൻ സർക്കാരിന്റെ തീരുമാനവും കോടതി ശരിവെക്കുകയായിരുന്നുു
സെർബിയയുടെ ലോക ഒന്നാം നമ്പർ ടെന്നീസ് താരമായ നൊവാക് ജോക്കോവിച്ചിന് ഓസ്‌ട്രേലിയൻ ഓപൺ കളിക്കാനാകില്ല. താരത്തിന്റെ വിസ റദ്ദാക്കിയത് ചോദ്യം ചെയ്ത് സമർപ്പിച്ച അപ്പീൽ ഓസ്‌ട്രേലിയൻ കോടതി തള്ളി. താരത്തോട് ഉടൻ ഓസ്‌ട്രേലിയ വിടാനും നിർദേശം നൽകി. മൂന്ന് വർഷത്തേക്ക് താരത്തിന് പ്രവേശന വിലക്കേർപ്പെടുത്തിയ ഓസ്‌ട്രേലിയൻ സർക്കാരിന്റെ തീരുമാനവും കോടതി ശരിവെക്കുകയായിരുന്നു
കൊവിഡ് വാക്‌സിനെടുക്കാതെ ഓസ്‌ട്രേലിയൻ ഓപണിനെത്തിയതിനെ തുടർന്നാണ് ജോക്കോവിച്ചിന്റെ വിസ ഓസ്‌ട്രേലിയ റദ്ദാക്കിയത്. ഈ നടപടി മെൽബൺ കോടതി റദ്ദാക്കിയിരുന്നു. എന്നാൽ ഓസ്‌ട്രേലിയൻ സർക്കാർ വിട്ടുവീഴ്ചക്ക് തയ്യാറായിരുന്നില്ല. പ്രത്യേക നിയമപ്രകാരം ഓസ്‌ട്രേലിയൻ കുടിയേറ്റ നിയമ വകുപ്പ് മന്ത്രി ജോക്കോവിച്ചിന്റെ വിസ റദ്ദാക്കുകയും മൂന്ന് വർഷത്തേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു
തിങ്കളാഴ്ചയാണ് ഓസ്‌ട്രേലിയൻ ഓപൺ ആരംഭിക്കുന്നത്. ടൂർണമെന്റിലെ ടോപ് സീഡായിരുന്നു താരം. 21ാം ഗ്രാൻഡ് സ്ലാം കിരീടം ലക്ഷ്യമിട്ടായിരുന്നു ജോക്കോവിച്ച് ഓസ്‌ട്രേലിയയിലെത്തിയത്