അർജന്റീനയെ സമനിലയിൽ കുരുക്കി ചിലി; ആശ്വാസമായി മെസ്സിയുടെ ഫ്രീ കിക്ക് ഗോൾ
കോപ അമേരിക്കയിൽ അർജന്റീനക്ക് സമനിലക്കുരുക്ക്. ചിലിക്കെതിരായ മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. നായകൻ ലയണൽ മെസ്സിയുടെ ഫ്രീ കിക്ക് ഗോൾ മാത്രമാണ് അർജന്റീനക്ക് ആശ്വസിക്കാനുണ്ടായിരുന്നത്. ചിലിക്ക് വേണ്ടി എഡ്വാർഡോ വർഗാസും ഗോൾ നേടി
അർജന്റീനക്ക് നിരവധി അവസരങ്ങൾ ലഭിച്ചിട്ടും ഫിനിഷിംഗ് പൂർത്തിയാക്കാൻ സാധിക്കാത്തത് തിരിച്ചടിയായി. 32ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്കിലൂടെ അർജന്റീന മുന്നിലെത്തുകയായിരുന്നു. മെസിയുടെ ഇടം കാൽ ഷോട്ട് ചിലി പോസ്റ്റിന്റെ വലതു മൂലയിലേക്ക് ചെന്നുപതിച്ചു.
രണ്ടാം പകുതിയിലെ 57ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ ചില സമനില പിടിച്ചു. വിദാലാണ് കിക്ക് എടുത്തത്. എന്നാൽ അർജന്റീനൻ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസ് ഷോട്ട് തട്ടിയകറ്റി. പന്ത് നേരെ ചന്നെത്ത് വർഗാസിന്റെ സമീപത്തേക്ക്. അനായാസം വലയിലേക്ക് ഹെഡ്ഡ് ചെയ്ത് വർഗാസ് ചിലിക്ക് വേണ്ടി സമനില കണ്ടെത്തി
പിന്നാലെ അർജന്റീന ആക്രമണം കടുപ്പിച്ചെങ്കിലും ഗോൾ മാത്രം പിറന്നില്ല. മറുവശത്ത് ചിലിയും കൗണ്ടർ അറ്റാക്കുകൾ നടത്തിയെങ്കിലും വിജയിച്ചില്ല.