Thursday, January 23, 2025
Sports

ആരാകും കുട്ടിക്രിക്കറ്റിന്റെ രാജാക്കൻമാർ: കലാശപ്പോരിൽ ഓസ്‌ട്രേലിയ-ന്യൂസിലാൻഡ് പോരാട്ടം ഇന്ന്

ടി20 ലോകകപ്പ് ഫൈനൽ ഇന്ന്. ഓസ്‌ട്രേലിയയും ന്യൂസിലാൻഡും തമ്മിലാണ് കലാശപ്പോര്. ദുബൈയിൽ രാത്രി ഏഴരക്കാണ് ഫൈനൽ. ടൂർണമെന്റിന്റെ തുടക്കത്തിൽ അധികമാരും സാധ്യത നൽകാതിരുന്ന രണ്ട് ടീമുകളാണ് ഫൈനലിൽ മത്സരിക്കുന്നത് എന്നതാണ് ശ്രദ്ധേയം

ഏകദിന ലോകകപ്പിൽ ഏറ്റവും കൂടുതൽ ജേതാക്കളായ ടീമാണ് ഓസ്‌ട്രേലിയ. ടെസ്റ്റ് ഫോർമാറ്റിൽ നിലവിലെ ലോക ചാമ്പ്യൻമാരാണ് ന്യൂസിലാൻഡ്. ഇരുവരും തുല്യശക്തികൾ. ബാറ്റിംഗാണ് ഓസ്‌ട്രേലിയയയുടെ കരുത്ത്. അതേസമയം കൃത്യതയാർന്ന ബൗളിംഗാണ് ന്യൂസിലാൻഡിന്റെ പ്രതീക്ഷ

ടോസും മത്സരത്തിൽ നിർണായകമാകും. രണ്ടാമത് ബാറ്റ് ചെയ്യുന്നവർക്ക് വിജയശതമാനം കൂടുതലുള്ള ഗ്രൗണ്ടാണ് ദുബൈ. അതിനാൽ തന്നെ ടോസ് കളിയുടെ ഗതി നിർണയിക്കും.

Leave a Reply

Your email address will not be published. Required fields are marked *