ലസിത് മലിംഗ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം ലസിത് മലിംഗ ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചു. 2014 ല്‍ ട്വന്‍റി 20 ലോകകപ്പ് നേടിയ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്റ്റനായിരുന്നു.
‘എന്‍റെ ട്വന്‍റി 20 കരിയറിനും ഇവിടെ തിരശീല വീഴുകയാണ്.ഇതോടെ ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും ഞാന്‍ വിരമിക്കുന്നു. ഈ നീണ്ട യാത്രയില്‍ എന്നെ പിന്തുണച്ചവര്‍ക്കും കൂടെ നിന്നവര്‍ക്കും നന്ദി. ക്രിക്കറ്റിലെ പുതു തലമുറക്ക് എന്‍റെ വിലപ്പെട്ട അനുഭവങ്ങള്‍ കൈമാറും’ മലിംഗ ട്വിറ്ററില്‍ കുറിച്ചു.
ശ്രീലങ്കക്കായി ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നുമായി 546 വിക്കറ്റുകള്‍ നേടിയ മലിംഗ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് 2011 ലും ഏകദിന ക്രിക്കറ്റില്‍ നിന്ന് 2019 ലും വിരമിച്ചിരുന്നു. ട്വന്‍റി 20 ക്രിക്കറ്റില്‍ കരിയര്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. മുംബൈ ഇന്ത്യന്‍സ് അടക്കം താന്‍ കളിച്ച എല്ലാ ടീമുകള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.