Thursday, January 9, 2025
Sports

ലോർഡ്‌സിൽ ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 364ന് പുറത്ത്; ആൻഡേഴ്‌സണ് 5 വിക്കറ്റ്

 

ലോർഡ്‌സ് ടെസ്റ്റിൽ ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 364 റൺസിന് പുറത്ത്. 3ന് 276 റൺസ് എന്ന നിലയിൽ രണ്ടാം ദിനം ആരംഭിച്ച ഇന്ത്യക്ക് 84 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ഏഴ് വിക്കറ്റുകളും നഷ്ടപ്പെടുകയായിരുന്നു. സെഞ്ച്വറിയുമായി ക്രീസിൽ തുടർന്ന കെ എൽ രാഹുലാണ് ആദ്യം പുറത്തായത്. 250 പന്തിൽ 12 ഫോറും ഒരു സിക്‌സും സഹിതമാണ് രാഹുൽ 129 റൺസ് എടുത്തത്

പിന്നാലെ ഒരു റൺസെടുത്ത അജിങ്ക്യ രഹാനെയും വീണതോടെ ഇന്ത്യ 5ന് 282 റൺസ് എന്ന നിലയിലാണ്. തുടർന്ന് ക്രീസിലൊന്നിച്ച ജഡേജയും റിഷഭ് പന്തും ചേർന്നാണ് സ്‌കോർ 300 കടത്തിയത്. 58 പന്തിൽ 37 റൺസെടുത്ത പന്ത് പുറത്തായതിന് പിന്നാലെ ഇന്ത്യൻ തകർച്ചയും ആരംഭിച്ചു.

മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര എന്നിവർ പൂജ്യത്തിന് വീണു. ഇഷാന്ത് ശർമ എട്ട് റൺസെടുത്തു. 40 റൺസെടുത്ത ജഡേജയാണ് പത്താമനായി പുറത്തായത്. ഇംഗ്ലണ്ടിന് വേണ്ടി ആൻഡേഴ്‌സൺ 5 വിക്കറ്റുകൾ വീഴ്ത്തി. റോബിൻസൺ, മാർക്ക് വുഡ് എന്നിവർ രണ്ടും മൊയിൻ അലി ഒരു വിക്കറ്റുമെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *