Monday, April 14, 2025
Sports

ഐപിഎല്‍ വാതുവെപ്പില്‍ രാജ്യവ്യാപക റെയിഡ്: നൂറിലധികം പേര്‍ പിടിയില്‍

ഡല്‍ഹി: ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി നടന്ന റെയ്ഡില്‍ നൂറിലധികം പേര്‍ പിടിയിലായി. ഭീകരവിരുദ്ധസേനയുടെയും ലോക്കല്‍ പൊലീസിന്റെയും നേത്യത്വത്തിലാണ് റെയ്ഡ് നടന്നത്. പിടിയിലായവരില്‍ നിന്നും മാബൈല്‍ ഫോണുകളും ലക്ഷക്കണക്കിന് രൂപയും പിടിച്ചെടുത്തു.

ബെംഗളൂരൂ, ദില്ലി, ജയ്പൂര്‍, ഹൈദരാബാദ്, മൊഹാലി, ഗോവ, ഉത്തരാഖണ്ഡ് ഉള്‍പ്പടെ വിവിധയിടങ്ങളിലാണ് റെയ്ഡ് നടന്നത്. ബെംഗൂളൂരുവില്‍ നടന്ന റെയിഡില്‍ 65 പേരാണ് അറസ്റ്റിലായത്. 95 ലക്ഷം രൂപയും പിടിച്ചെടുത്തു. മധ്യപ്രദേശിലെ വിവിധയിടങ്ങളില്‍ നടന്ന റെയ്ഡില്‍ 20 പേര്‍ പിടിയിലായി. ഉത്തരാഖണ്ഡ്, ഹൈദരാബാദ്, രാജസ്ഥാന്‍, വിജയവാഡ എന്നിവടങ്ങളില്‍ നിന്നും നിരവധി പേര്‍ അറസ്റ്റിലായി. ലക്ഷണക്കിന് രൂപയും ഇവിടങ്ങളില്‍ നിന്ന് പിടിച്ചു. കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച വന്‍വാതുവെപ്പ് സംഘവും പൊലീസിന്റെ വലയില്‍ കുടുങ്ങി.

 

ഐപിഎല്‍ പുതിയ സീസണവുമായി ബന്ധപ്പെട്ടുള്ള വാതുവെപ്പില്‍ ആദ്യം റെയ്ഡുകള്‍ തുടങ്ങിയത് ദില്ലി പൊലീസാണ്. ദില്ലിയിലെ ദേവ്ലി ഗ്രാമത്തില്‍ 17 പേരെ പൊലീസ് പിടികൂടിയിരുന്നു. വാതുവെപ്പ് സംഘങ്ങള്‍ക്ക് വിദേശ ബന്ധങ്ങളുണ്ടോ എന്നതും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. താരങ്ങളുമായി നേരിട്ട ബന്ധമുള്ള ആരെയും പിടികൂടിയിട്ടില്ലെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

 

Leave a Reply

Your email address will not be published. Required fields are marked *