ധോണിയുടെ മകള്‍ക്കെതിരായ ബലാത്സംഗ ഭീഷണി; 16 കാരന്‍ അറസ്റ്റില്‍
ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് നായകന്‍ എം.എസ് ധോണിയുടെ അഞ്ച് വയസ്സുകാരിയായ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ 16കാരന്‍ അറസ്റ്റില്‍. ഗുജറാത്തിലെ കച്ച് സ്വദേശിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായി നടന്ന കളിയില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് തോറ്റപ്പോഴാണ് 16 കാരന്‍ ട്വിറ്ററിലൂടെ ധോണിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി മുഴക്കിയത്.സോഷ്യല്‍ മീഡിയയിലെ സൈബര്‍ ആക്രമണങ്ങള്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ധോണിയുടെ മകള്‍ക്കെതിരെയും ഭീഷണിയുണ്ടായത്. മോശമായ പ്രകടനത്തിന്റെ പേരിലാണ് ധോണിയുടെ കുടുംബത്തിനെതിരെ സൈബര്‍ ഭീഷണി ഉയര്‍ന്നത്.