Sunday, January 5, 2025
Sports

മുൻ കേരളാ താരം അനന്തപത്മനാഭൻ ഐസിസിയുടെ രാജ്യാന്തര അമ്പയർമാരുടെ പാനലിൽ

മുൻ കേരളാ ക്രിക്കറ്റ് താരം അനന്തപത്മനാഭൻ ഐസിസിയുടെ രാജ്യാന്തര അംപയർമാരുടെ പാനലിൽ ഇടം നേടി. ദീർഘകാലം ഐപിഎൽ, ആഭ്യന്തര മത്സരങ്ങൾ അനന്തപത്മനാഭൻ നിയന്ത്രിച്ചിട്ടുണ്ട്. തന്റെ 50ാം വയസ്സിലാണ് രാജ്യാന്തര മത്സരങ്ങൾക്കുള്ള പാനലിൽ ഇടം നേടുന്നത്.

സി ഷംസുദ്ദീൻ, അനിൽ ചൗധരി, വിരേന്ദർ ശർമ എന്നിവരാണ് രാജ്യാന്തര പാനലിൽ കയറിയ മറ്റ് അമ്പയർമാർ. കേരളത്തിന്റെ മിന്നും താരമായിരുന്നു ഒരു കാലത്ത് അനന്തപത്മനാഭൻ. പക്ഷേ ഇന്ത്യൻ ദേശീയ ടീമിലേക്കുള്ള വാതിൽ അദ്ദേഹത്തിന് മുന്നിൽ അടഞ്ഞു കിടന്നു

ഫസ്റ്റ് ക്ലാസിൽ 105 മത്സരങ്ങളിൽ നിന്ന് 344 വിക്കറ്റും 2891 റൺസും അനന്തപത്മനാഭൻ സ്വന്തമാക്കിയിട്ടുണ്ട്. ലിസ്റ്റ് എ വിഭാഗത്തിൽ 54 മത്സരങ്ങളിൽ നിന്ന് 493 റൺസും 87 വിക്കറ്റും നേടി.

Leave a Reply

Your email address will not be published. Required fields are marked *