ഒന്നാം ആഷസ് ടെസ്റ്റിൽ ഓസ്‌ട്രേലിയ കൂറ്റൻ ലീഡിലേക്ക്; ആറ് വിക്കറ്റുകൾ നഷ്ടപ്പെട്ടു
ബ്രിസ്‌ബേനിൽ നടക്കുന്ന ഒന്നാം ആഷസ് ടെസ്റ്റിൽ ഓസ്‌ട്രേലിയ വൻ ലീഡിലേക്ക്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഓസ്‌ട്രേലിയ ആറ് വിക്കറ്റ് നഷ്ടത്തിൽ 272 റൺസ് എന്ന നിലയിലാണ്. 125 റൺസിന്റെ ലീഡാണ് ഓസീസിനുള്ളത്. ഇംഗ്ലണ്ട് ഒന്നാമിന്നിംഗ്‌സിൽ 147 റൺസിന് പുറത്തായിരുന്നു
ഓസ്‌ട്രേലിയക്ക് വേണ്ടി ഡേവിഡ് വാർണർ, മാർനസ് ലാബുഷെയൻ, ട്രാവിഡ് ഹെഡ് എന്നിവർ അർധ സെഞ്ച്വറി തികച്ചു. 94 റൺസെടുത്ത വാർണർ സെഞ്ച്വറിക്ക് ആറ് റൺസ് അകലെ റോബിൻസണിന്റെ പന്തിൽ പുറത്തായി. ലാബുഷെയ്ൻ 74 റൺസെടുത്തു പുറത്തായി. ട്രാവിഡ് ഹെഡ് 61 റൺസുമായും പാറ്റ് കമ്മിൻസ് നാല് റൺസുമായും ക്രീസിലുണ്ട്
ഇംഗ്ലണ്ടിനായി ഒലി റോബിൻസൺ മൂന്നും ക്രിസ് വോക്‌സ്, മാർക്ക് വുഡ്, ജാക്ക് ലീച്ച് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി