ഞാനും മെസ്സിയും തമ്മിലുള്ളത് ആത്മാർഥ ബന്ധം; ആളുകൾ വൈരം സൃഷ്ടിക്കുകയാണെന്നും റൊണാൾഡോ
ഫുട്‌ബോൾ ലോകത്തെ ഇതിഹാസ താരങ്ങളാണ് ലയണൽ മെസ്സിയും ക്രിസ്റ്റിയാനോ റൊണാൾഡോയും. ഇരുവരെയും ബദ്ധവൈരികളായാണ് മാധ്യമങ്ങളും വിശേഷിപ്പിക്കുന്നത്. ഇരു താരങ്ങളുടെ ആരാധകരും അതേ രീതി പിന്തുടരുന്നു. എന്നാൽ താനും മെസ്സിയും തമ്മിൽ ആത്മാർഥമായ ബന്ധമാണുള്ളതെന്ന് പറഞ്ഞ് ഞെട്ടിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ
ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സലോണയെ 3-0ന് പരാജയപ്പെടുത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു റൊണാൾഡോ. അദ്ദേഹത്തെ ശത്രുവായി ഞാൻ കണ്ടിട്ടേയില്ല. മെസി അദ്ദേഹത്തിന്റെ ടീമിനു വേണ്ടിയും ഞാൻ എന്റെ ടീമിനു വേണ്ടിയും മികച്ച പ്രകടനം നടത്താൻ ശ്രമിക്കുന്നു. ഞങ്ങൾ തമ്മിൽ നല്ല ബന്ധമാണ്. അദ്ദേഹത്തോട് ചോദിക്കുകയാണെങ്കിലും ഇത് തന്നെയാവും അഭിപ്രായം.
ഞങ്ങൾ തമ്മിൽ ആത്മാർത്ഥമായ ബന്ധമാണ് ഉള്ളത്. മുൻപ് പറഞ്ഞിട്ടുള്ളതു പോലെ 12, 13, 14 വർഷങ്ങളായി ഞങ്ങൾ ഒരുമിച്ച് പുരസ്‌കാരങ്ങൾ സ്വീകരിക്കുന്നു. ഫുട്‌ബോൾ കൂടുതൽ ആവേശകരമാവാൻ ആളുകൾ വൈരം സൃഷ്ടിക്കുകയാണെന്നും റൊണാൾഡോ പറഞ്ഞു