ഏഷ്യാ കപ്പ്: ഇന്ത്യയെ വെല്ലുവിളിക്കാന്‍ ഒരുമുഴം മുമ്പേ ടീം പ്രഖ്യാപിച്ച് പാകിസ്ഥാന്‍; സര്‍പ്രൈസുകള്‍
ഇസ്ലാമാബാദ്: അഫ്‌ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയ്‌ക്കുള്ള 18 അംഗ സ്‌ക്വാഡിനെയും ഏഷ്യാ കപ്പിനുള്ള 17 അംഗ ടീമിനേയും പ്രഖ്യാപിച്ച് പാകിസ്ഥാന്‍. ബാബര്‍ അസമിനെ നായകനാക്കിയുള്ള സ്‌ക്വാഡിനെയാണ് പുതിയ ചീഫ് സെലക്‌ടര്‍ ഇന്‍സമാം ഉള്‍ ഹഖ് പ്രഖ്യാപിച്ചത്. അഫ്‌ഗാനെതിരെ മൂന്ന് ഏകദിനങ്ങള്‍ കളിക്കുന്ന 18 താരങ്ങളുടെ സ്‌ക്വാഡില്‍ നിന്ന് സൗദ് ഷക്കീലിനെ ഒഴിവാക്കിയുള്ള 17 അംഗ ടീമായിരിക്കും ഏഷ്യാ കപ്പിന് ഇറങ്ങുക. മറ്റ് മാറ്റങ്ങളൊന്നും ഏഷ്യാ കപ്പ് സ്‌ക്വാഡിലുണ്ടാവില്ല. ഇടവേളയ്‌ക്ക് ശേഷം ഫഹീം അഷ്‌റഫിനെയും തയ്യബ് താഹിറിനെയും സൗദ് ഷക്കീലിനേയും ടീമിലേക്ക് തിരിച്ചുവിളിച്ചു.