മെസ്സി ബാഴ്സലോണയില്‍ തുടരും: പിതാവ്
ക്യാംപ് നൗ: ലയണല്‍ മെസ്സിയും ബാഴ്സലോണയും തമ്മിലുള്ള തര്‍ക്കം തീരുന്നതിന്റെ സൂചനകള്‍ നല്‍കി താരത്തിന്റെ പിതാവ്. ഈ സീസണ്‍ മെസ്സി ബാഴ്സയില്‍തന്നെ തുടരുമെന്നാണ് മെസ്സിയുടെ പിതാവ് അറിയിച്ചിരിക്കുന്നത്. എന്നാല്‍, ബാഴ്സയുമായുള്ള ചര്‍ച്ച തുടരുകയാണെന്നും അന്തിമതീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ബാഴ്സലോണയും മെസ്സിയുടെ പിതാവും ഏജന്റുമായ ജോര്‍ജെ മെസ്സിയും തമ്മിലുള്ള ചര്‍ച്ചയ്ക്കുശേഷമാണ് അദ്ദേഹം ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
ഈ വര്‍ഷം ബാഴ്സലോണ വിടുന്നത് ബുദ്ധിമുണ്ടാണ്. നിരവധി നിയമനടപടികള്‍ മുന്നിലുണ്ട്. ഫ്രീ ട്രാന്‍സ്ഫര്‍ കാലാവധി 2021ല്‍ കഴിയും. ഇതോടെ മെസ്സിക്ക് ഫ്രീയായി ബാഴ്സ വിടാമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, പ്രീസീസണിന്റെ പരിശീലനത്തിന് പോലും എത്താത്തതിനാല്‍ മെസ്സിയെ ഈവര്‍ഷം ക്ലബ്ബ് കളിപ്പിക്കുമോ എന്ന കാര്യവും സംശയത്തിലാണ്. മെസ്സിയുടെ പിതാവുമായുള്ള ബാഴ്സയുടെ ചര്‍ച്ച തുടരുകയാണ്.