ടി-20 ലോകകപ്പ്: നെതര്‍ലന്‍ഡ്‌സിനോട് പരാജയപ്പെട്ട് ദക്ഷിണാഫ്രിക്ക; സെമി ഉറപ്പിച്ച് ഇന്ത്യ
ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ സെമിഫൈനലില്‍ പ്രവേശിച്ചു. ദക്ഷിണാഫ്രിക്ക നെതര്‍ലന്‍ഡ്ന്‍സിനോട് പരാജയപ്പെട്ടതോടെയാണ് ഇന്ത്യയ്ക്ക് സെമിയില്‍ പ്രവേശിക്കാന്‍ സാധിച്ചത്. 159 റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് 145 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഈ തോല്‍വിയോടെ ദക്ഷിണാഫ്രിക്കയുടെ സെമിഫൈനല്‍ സാധ്യത മങ്ങുകയായിരുന്നു.
നിലവില്‍ ആറ് പോയിന്റുകളുമായി ഗ്രൂപ്പില്‍ മുന്നിലുള്ള ഇന്ത്യ സിംബാബ്വേയ്‌ക്കെതിരെ പരാജയപ്പെട്ടാലും സെമിയിലെത്തുമെന്ന് ഉറപ്പായിട്ടുണ്ട്. ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്‌സ് നാല് വിക്കറ്റ് നഷ്ടത്തിലാണ് 158 റണ്‍സ് നേടിയത്. 159 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ടെംബ ബാവുമയും കൂട്ടരും പക്ഷേ 145-8 എന്ന നിലയില്‍ കളി അവസാനിപ്പിച്ചു.
അതേസമയം പാകിസ്താന്‍-ബംഗ്ലാദേശ് മത്സരത്തിലെ വിജയികള്‍ സെമിയിലെത്തും. സെമിയില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍.