സെഞ്ച്വറി കൂട്ടുകെട്ട് പൊളിച്ച് ഷാർദൂൽ; ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടു
ഓവൽ ടെസ്റ്റിൽ 368 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടു. അവസാന ദിനം ബാറ്റിംഗ് തുടരുന്ന ഇംഗ്ലണ്ട് നിലവിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് എന്ന നിലയിലാണ്. വിജയലക്ഷ്യത്തിലേക്കെത്താൻ അവർക്കിനി 237 റൺസ് കൂടി വേണം
റോറി ബേൺസ്, ഡേവിഡ് മലാൻ എന്നിവരാണ് പുറത്തായത്. ഓപണിംഗ് വിക്കറ്റിൽ 100 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് റോറി ബേൺസ് പുറത്തായത്. അർധ സെഞ്ച്വറി തികച്ചതിന് പിന്നാലെ ബേൺസിനെ ഷാർദൂൽ പുറത്താക്കുകയായിരുന്നു. 125 പന്തിൽ 50 റൺസാണ് റോറി ബേൺസിന്റെ സമ്പാദ്യം
5 റൺസെടുത്ത ഡേവിഡ് മലാൻ റൺ ഔട്ടാകുകയായിരുന്നു. 62 റൺസെടുത്ത ഹസീബ് ഹമീദ്, 8 റൺസുമായി ജോ റൂട്ട് എന്നിവരാണ് ക്രീസിൽ