നിലയുറപ്പിച്ച് എൽഗാറും പീറ്റേഴ്‌സണും; വാണ്ടറേഴ്‌സ് ടെസ്റ്റിൽ ഇന്ത്യക്ക് ആശങ്ക
വാണ്ടറേഴ്‌സ് ടെസ്റ്റിന്റെ രണ്ടാം ദിനം ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തുടരുന്നു. ഒരു വിക്കറ്റ് നഷ്ടത്തിൽ 35 റൺസ് എന്ന നിലയിലാണ് ആതിഥേയർ ബാറ്റിംഗ് പുനരാരംഭിച്ചത്. നിലവിൽ 74ന് ഒരു വിക്കറ്റ് എന്ന നിലയിലാണ് അവർ. ക്രീസിൽ നിലയുറപ്പിച്ച നായകൻ എൽഗാറും കീഗൻ പീറ്റേഴ്‌സണുമാണ് ഇന്ത്യൻ ബൗളർമാർക്ക് വെല്ലുവിളി ഉയർത്തുന്നത്
ക്ഷമയോടെ ക്രീസിൽ പിടിച്ചുനിൽക്കാനുള്ള തീരുമാനമാണ് ദക്ഷിണാഫ്രിക്കൻ ബാറ്റ്‌സ്മാൻമാരിൽ നിന്നുണ്ടാകുന്നത്. 105 പന്തുകൾ നേരിട്ട എൽഗാർ സ്‌കോർ ചെയ്തത് 18 റൺസ് മാത്രമാണ്. 100 പന്തിൽ 45 റൺസുമായി പീറ്റേഴ്‌സണും ക്രീസിലുണ്ട്. നേരത്തെ ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 202 റൺസിന് പുറത്തായിരുന്നു. ഇന്ത്യൻ സ്‌കോറിനേക്കാൾ 128 റൺസ് പിന്നിലാണ് ദക്ഷിണാഫ്രിക്ക ഇപ്പോഴും