ദേശീയ ഗെയിംസ്; മെഡൽ പ്രതീക്ഷയുമായി കേരളം
ദേശീയ ഗെയിംസിൽ മെഡൽ പ്രതീക്ഷയുമായി കേരളം. ബാഡ്മിന്റൺ ടീം ഇനത്തിൽ കേരളം ഇന്ന് ഫൈനലിൽ ഇറങ്ങും.
എച്ച്.എസ് പ്രോണോയ്, ട്രീസ ജോളി തുടങ്ങിയ അന്താരാഷ്ട്ര താരങ്ങൾ കേരളത്തിന് വേണ്ടി കോർട്ടിലിറങ്ങും. തെലങ്കാനയാണ് കേരളത്തിന്റെ എതിരാളി. വനിതകളുടെ ബാസ്‌ക്കറ്റ് ബോളിലും കേരള ടീമിന് ഇന്ന് സ്വർണമെഡൽ പോരാട്ടത്തിന് ഇറങ്ങും.
സ്റ്റെഫി നിക്‌സൺ നയിക്കുന്ന ടീമിന് തെലങ്കാനയാണ് എതിരാളി. നീന്തലിലും, നീന്തലിലും ഇന്ന് കേരള താരങ്ങൾക്ക് മത്സരമുണ്ട്.