അവസാന ഓവറുകളിലെ തകർപ്പനടി; പൊരുതാവുന്ന സ്‌കോറുമായി രാജസ്ഥാൻ റോയൽസ്
ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ രാജസ്ഥാന് ഭേദപ്പെട്ട സ്‌കോർ. തുടക്കത്തിൽ തകർച്ചയെ നേരിട്ടെങ്കിലും അവസാന ഓവറുകളിലെ വെടിക്കെട്ടിലൂടെ നിശ്ചിത 20 ഓവറിൽ രാജസ്ഥാൻ 6 വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് എടുത്തു.
ടോസ് നേടിയ രാജസ്ഥാൻ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സ്‌കോർ 31 ആയപ്പോഴേക്കും മൂന്ന് മുൻനിര ബാറ്റ്‌സ്മാൻമാരെ ടീമിന് നഷ്ടപ്പെട്ടു. സ്മിത്ത് 5 റൺസിനും ജോസ് ബട്‌ലർ 22 റൺസിനും സഞ്ജു സാംസൺ 5 റൺസിനും വീണു. ഉത്തപ്പയും ലോമ്‌റോറും ചേർന്ന് സ്‌കോർ 70 വരെ എത്തിച്ചു
17 റൺസെടുത്ത ഉത്തപ്പ പുറത്തായതിന് ശേഷം ക്രീസിലെത്തിയ പരാഗുമൊന്നിച്ച് സ്‌കോർ 105 വരെ എത്തിച്ചു. 16 റൺസുമായി പരാഗ് മടങ്ങി. സ്‌കോർ 114ൽ വെച്ച് 47 റൺസെടുത്ത ലോമ്‌റോർ പുറത്ത്. 30 പന്തിൽ 3 സിക്‌സും ഒരു ഫോറും അദ്ദേഹം കണ്ടെത്തിയിരുന്നു