നെയ്മറടക്കം മൂന്ന് പിഎസ്ജി താരങ്ങള്‍ക്ക് കൊവിഡ്
പാരിസ്: ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറടക്കം മൂന്ന് പിഎസ്ജി താരങ്ങള്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. സ്‌കൈ സ്പോര്‍ട്സാണ് വാര്‍ത്ത പുറത്ത് വിട്ടത്. പിഎസ്ജിയിലെ മൂന്ന് താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി അല്‍പം മുമ്പാണ് റിപോര്‍ട്ട് വന്നത്. മൂന്നുപേരില്‍ ഒരാള്‍ നെയ്മറാണെന്ന് ഇപ്പോഴാണ് സ്ഥിരീകരിച്ചത്.
നെയ്മറിനെ കൂടാതെ അര്‍ജന്റീനയുടെ ഏയ്ഞ്ചല്‍ ഡി മരിയാ, ലിയാനാഡോ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. താരങ്ങളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പിഎസ്ജി അറിയിച്ചു. പുതിയ സീസണിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ആഗസ്ത് 23ന് തുടങ്ങിയ ഫ്രഞ്ച് ലീഗ് വണ്ണിലെ പിഎസ്ജിയുടെ മല്‍സരം ഈമാസം 10നാണ്.