ടോക്യോ ഒളിമ്പിക്‌സ്: പുരുഷ ഹോക്കിയിൽ ഇന്ത്യക്ക് സെമിയിൽ തോൽവി; വെങ്കലത്തിനായി മത്സരിക്കും
ടോക്യോ ഒളിമ്പിക്‌സ് പുരുഷ വിഭാഗം ഹോക്കിയിൽ ഇന്ത്യക്ക് സെമിയിൽ തോൽവി. ലോകചാമ്പ്യൻമാരായ ബെൽജിയത്തോട് രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഇന്ത്യ പരാജയപ്പെട്ടത്.
അതേസമയം മെഡൽ പ്രതീക്ഷ അവസാനിച്ചിട്ടില്ല. വെങ്കല മെഡലിനായി ഇന്ത്യ മത്സരിക്കും. ഓസ്‌ട്രേലിയ-ജർമനി മത്സരത്തിൽ പരാജയപ്പെടുന്ന ടീമിനെയാണ് ഇന്ത്യക്ക് നേരിടേണ്ടി വരിക.
സെമിയിൽ ബെൽജിയത്തിനായി അലക്‌സാണ്ടർ ഹെൻഡ്രിക്‌സ് ഹാട്രിക് നേടി. ഫാനി ലൂയ്‌പോർട്ട്, ഡൊമനിക് ഡോഹ്മൻ എന്നിവരാണ് സ്‌കോർ ചെയ്തത്. ഇന്ത്യക്ക് വേണ്ടി മൻപ്രീത് സിംഗ്, ഹർമൻ പ്രീത് സിംഗ് എന്നിവരാണ് സ്‌കോർ ചെയ്തത്.