ചാമ്പ്യന്മാരെ തകർത്ത് ‘ടുണീഷ്യയ്ക്ക് മടക്കം’; ഓസ്‌ട്രേലിയ പ്രീക്വാർട്ടറിലേക്ക്
ഗ്രൂപ്പ് ഡിയിലെ നിർണായക മത്സരത്തിൽ ഡെന്മാർക്കിനെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ഓസ്‌ട്രേലിയയും. ഫ്രാൻസിനെതിരെ ടുണീഷ്യയ്ക്ക് ഒരു ഗോളിന്റെയും ജയം.ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഫ്രാന്‍സ് നേരത്തേ പ്രീ ക്വര്‍ട്ടറിലേക്ക് പ്രവേശനം നേടിയിരുന്നു.
ജയത്തോടെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി ഓസ്‌ട്രേലിയ പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടി. 60ാം മിനിറ്റിൽ മാത്യു ലെക്കിയാണ് ആസ്‌ട്രേലിയക്കായി ഗോൾ നേടിയത്. മെക്ക്ഗ്രീ നൽകിയ പന്ത് ഡെന്മാർക്ക് പ്രതിരോധനിരക്കാരെയും ഗോൾകീപ്പറെയും മറികടന്ന് ലെക്കി വലയിലാക്കുകയായിരുന്നു.
പ്രീക്വാർട്ടർ ഉറപ്പിച്ചിരിക്കെ പ്രമുഖരില്ലാത്ത ഇലവനെയിറക്കിയ ഫ്രാൻസിനെ ഒരു ഗോളിന് തോൽപ്പിച്ച് ടുണീഷ്യയ്ക്ക് മടക്കം.58ാം മിനിറ്റിൽ ഖസ്‌രിയിലൂടെ ടുണീഷ്യ ആദ്യ ഗോൾ നേടുകയായിരുന്നു. തുടർന്ന് 63ാം മിനുട്ടിൽ ഫ്രാൻസ് എംബാപ്പെയെ കളത്തിലിറക്കിയെങ്കിലും മത്സരം തോൽവിയിൽ കലാശിച്ചു. കോമാന് പകരമാണ് സ്റ്റാർ സ്‌ട്രൈക്കർ ഇറങ്ങിയത്.