സൗദിയില്‍ ഇന്ന് സ്ഥിരീകരിച്ച കൊവിഡ് രോഗികള്‍ 139, മരണം12
*സൗദിയില്‍ ഇന്ന് സ്ഥിരീകരിച്ച കൊവിഡ് രോഗികള്‍ 139, മരണം12.*
റിയാദ്: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത് 139 പേരില്‍. അതോടൊപ്പം ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് മരണനിരക്ക് 12 പേരുടേതാണ്.ഇന്ന് രോഗമുക്തരായത് 202 പേരാണ്.
ഇതിനകം സൗദിയിൽ മൊത്തം കൊവിഡ് ബാധിച്ചത് 3,59,988 പേരിലും, കൊവിഡ് ബാധിച്ച് ആകെ മരിച്ചത് 6,048 ഉം,മൊത്തം രോഗമുക്തി നേടിയവർ 3,50,549 പേരുമാണ്. 3,291 പേരാണ് നിലവില്‍ ചികിത്‌സയിലുള്ളത്. ഇതില്‍ 499 പേരാണ് ഗൈരുതരാവസ്ഥയിലുള്ളത്.റിയാദ് 44, മക്ക 33, കിഴക്കന്‍ പ്രവിശ്യ 16, അസീര്‍ 14, മദീന 11, തബൂഖ് 5, എന്നിങ്ങനെയാണ് ഇന്ന് സൗദിയില്‍ കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്ത പ്രധാന പ്രവിശ്യകള്‍.