Thursday, January 9, 2025
National

‘ഗവർണറെ കോൺഗ്രസ് പിന്തുണക്കില്ല’ യെച്ചൂരിയോട് നിലപാട് വ്യക്തമാക്കി മല്ലികാര്‍ജുന്‍ ഖര്‍ഗെ

കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ നടപടിയിൽ എഐസിസി പ്രസിഡന്റ് മല്ലിഗാർജ്ജുൻ ഖാർഗെയ്ക്ക് അതൃപ്തി. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പിന്തുണയ്ക്കുന്ന കേരളാ ഘടകത്തിൻ്റെ നടപടിയിലാണ് ഖാർഗെയ്ക്ക് അതൃപ്തി. ഗവർണറെ പിന്തുണയ്ക്കുന്ന നിലപാട് കോൺഗ്രസിനില്ലെന്നും ഖാർഗെ വ്യക്തമാക്കി.

ഗവർണർ വിഷയത്തിൽ ഖാർഗെ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായും എൻസിപി അധ്യക്ഷൻ ശരത് പവാറുമായും ചർച്ച നടത്തി. കഴിഞ്ഞ ദിവസങ്ങളിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഗവർണറെ പിന്തുണച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഖാർഗെയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *