മയക്കുമരുന്ന് കേസ്: റാണാ ദഗുബാട്ടിക്കും രാകുൽ പ്രീത് സിംഗിനും എൻ സി ബി നോട്ടീസ്
മയക്കുമരുന്ന് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ച് റാണ ദഗുബാട്ടി, രാകുൽ പ്രീത് സിംഗ്, രവി തേജ എന്നീ താരങ്ങൾക്ക് നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ നോട്ടീസ്. സെപ്റ്റംബർ അഞ്ചിന് ഹാജരാകാനാണ് നിർദേശം. അടുത്തിടെ തെലങ്കാനയിൽ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്ന് താരങ്ങൾക്ക് വിതരണം ചെയ്യാനിരുന്നതാണെന്ന് സൂചനകൾ ലഭിച്ചിരുന്നു
നേരത്തെ കള്ളപ്പണ കേസിലും മൂന്ന് താരങ്ങളോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കേസിൽ സെപ്റ്റംബർ എട്ടിനാണ് താരങ്ങൾ ഹാജരാകേണ്ടത്. ഇവരെ കൂടാതെ ചാർമി കൗർ, മുമൈദ് ഖാൻ എന്നിവരെയും ഇ ഡി ചോദ്യം ചെയ്യും.