ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പ്; ബ്രിജ് ഭൂഷണെ പിന്തുണക്കുന്നവരിൽ 18 പേർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പിലേക്ക് നാമനിർദ്ദേശം സമർപ്പിച്ചവരിൽ മുൻ ചെയർമാനും ബലാത്സംഗക്കേസിൽ പ്രതി ചേർക്കപ്പെട്ട ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിംഗിനെ പിന്തുണയ്ക്കുന്നവരും. ബ്രിജ് ഭീഷണെ പിന്തുണയ്ക്കുന്ന 18 പേരാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ഗുസ്തി താരങ്ങളുടെ ആവശ്യപ്രകാരം ബ്രിജ് ഭൂഷണിൻ്റെ കുടുംബത്തിൽ നിന്നുള്ളവർ മത്സരിക്കുന്നില്ല. ആഗസ്റ്റ് 12 നാണ് തെരഞ്ഞെടുപ്പ്.
ബ്രിജ് ഭൂഷന്റെ വിശ്വസ്ഥനായ സഞ്ജയ് കുമാർ സിംഗ് ആണ് അധ്യക്ഷ സ്ഥാനാർത്ഥി. 6 പേർ വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്കും ഏഴ് പേർ എക്സിക്യൂട്ടിവ് മെംബർ സ്ഥാനത്തേക്കും രണ്ട് പേർ ജോയിൻ്റ് സെക്രട്ടറി സ്ഥാനത്തേക്കും ഓരോ ആൾക്കാർ വീതം സെക്രട്ടറി ജനറൽ, ട്രഷറർ പോസ്റ്റിലേക്കും മത്സരിക്കും.
നിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബ്രിജ് ഭൂഷണ് ജാമ്യം ലഭിച്ചിരുന്നു. ഡൽഹി റോസ് അവന്യൂ കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ബ്രിജ്ഭൂഷനെ കൂടാതെ സസ്പെൻഷനിലായ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനും ജാമ്യം ലഭിച്ചു.
മുൻകൂർ അനുമതിയില്ലാതെ രാജ്യം വിടരുത്, കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, 25,000 രൂപയുടെ വ്യക്തിഗത ബോണ്ട് എന്നിവയാണ് വ്യവസ്ഥകൾ.