Saturday, October 19, 2024
National

സെൻട്രൽ വിസ്റ്റ പ്രോജക്ട് വർക്ക് നിർത്തിവെക്കാനുള്ള അപേക്ഷ തള്ളി; ഒരു ലക്ഷം രൂപ പിഴവിധിച്ച് കോടതി

 

ന്യൂഡൽഹി: കോവിഡ് മൂലം രാജ്യത്ത് പ്രതിസന്ധിയുണ്ടെന്നും അതിനാൽ സെൻട്രൽ വിസ്റ്റ പുനർവികസന പദ്ധതി പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് നൽകിയ ഹർജി ദില്ലി ഹൈക്കോടതി തള്ളി.

ഇത് കൂടാതെ ഇത് പൊതു ജനത്തിന് വളരെയേറെ ആവശ്യമുള്ള ഒന്നാണെന്നും കോടതി ചൂണ്ടിക്കാട്ടുകയും പരാതിക്കാരന് ഒരുലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. ദേശീയ പ്രാധാന്യമുള്ള അവശ്യ പദ്ധതിയാണ് സെൻട്രൽ വിസ്തയെന്ന് ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേൽ, ജസ്റ്റിസ് ജ്യോതി സിംഗ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ‘പദ്ധതിയിൽ പൊതുജനങ്ങൾക്ക് വലിയ താല്പര്യമുണ്ട്,’ ബെഞ്ച് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published.