Tuesday, January 7, 2025
National

വിവാഹേതര ലൈംഗീക ബന്ധം; സൈനികർക്കെതിരെ ക്രിമിനൽ നടപടിയാകാം; സുപ്രിംകോടതി

വിവാഹേതര ലൈംഗീക ബന്ധം, സൈനികർക്കെതിരെ ക്രിമിനൽ നടപടിയാകാമെന്ന് സുപ്രിംകോടതി. ക്രിമിനൽ കേസെടുക്കാൻ ആവില്ലെന്ന 2018 ലെ വിധിയിലാണ് സുപ്രിംകോടതി വ്യക്തത വരുത്തിയത്. വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 497–ാം വകുപ്പ് 2018–ല്‍ ഭരണഘടനബെഞ്ച് റദ്ദാക്കിയിരുന്നു.

2018ലെ വിധി സായുധ സേനയിലെ നിർബന്ധിത നിയമങ്ങളിലെ വ്യവസ്ഥയുമായി ബന്ധപ്പെട്ടതല്ല. ക്രിമിനൽ കേസെടുക്കുന്നത് കോർട്ട് മാർഷൽ നടപടികളെ ബാധിക്കില്ലെന്ന് ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. ഭരണഘടനയുടെ 33–ാം അനുഛേദപ്രകാരം ചില മൗലികാവകാശങ്ങളില്‍ നിന്ന് സൈനികരെ ഒഴിവാക്കിയുള്ള നിയമനിര്‍മാണങ്ങള്‍ ആകാമെന്ന് കോടതി നിരീക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *