24 മണിക്കൂറിനിടെ 2.09 ലക്ഷം പേർക്ക് കൊവിഡ്; 959 പേർ മരിച്ചു
രാജ്യത്ത് കൊവിഡ് പ്രതിദിന വർധനവിൽ വൻ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,09,918 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 25,000ത്തിലേറെ കേസുകളുടെ കുറവാണ് രേഖപ്പെടുത്തിയത്. ഞായറാഴ്ച 2.34 ലക്ഷം പേർക്കായിരുന്നു കൊവിഡ് ബാധ
പ്രതിവാര കൊവിഡ് കേസുകളുടെ എണ്ണം 19 ശതമാനം കുറഞ്ഞപ്പോൾ മരണസംഖ്യ ഉയരുന്നത് ആശങ്കക്ക് ഇടയാക്കുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 959 മരണമാണ് റിപ്പോർട്ട് ചെയ്തത്. മരണസംഖ്യ 41 ശതമാനമായി ഉയർന്നു.
2,62,628 പേർ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 94.37 ശതമാനമായി ഉയർന്നു. നിലവിൽ 18,31,268 പേരാണ് ചികിത്സയിൽ കഴിയുന്നത്.