തെരുവിൽ വച്ച് മൊബൈൽ നമ്പർ ചോദിച്ച് ശല്യം ചെയ്തു; യുവാവിനെ പഞ്ഞിക്കിട്ട് വീട്ടമ്മ
തെരുവിൽ വച്ച് മൊബൈൽ നമ്പർ ചോദിച്ച് ശല്യം ചെയ്ത യുവാവിനെ പഞ്ഞിക്കിട്ട് വീട്ടമ്മ. കർണാടകയിലാണ് സംഭവം. മദ്യപിച്ച് ലക്കുകെട്ട യുവാവാണ് മൊബൈൽ നമ്പർ ചോദിച്ച് ശല്യം ചെയ്തത്. ശല്യം സഹിക്കാതായപ്പോൾ വീട്ടമ്മ ചെരിപ്പൂരി ഇയാളെ മർദിച്ചു. യുവാവിൻ്റെ തലയിലും മുഖത്തും ഇവർ ചെരിപ്പുകൊണ്ട് അടിച്ചു. സംഭവത്തിൻ്റെ വിഡിയോ വൈറലാവുകയാണ്.