പ്രധാനമന്ത്രിയുടെ അമ്മ അന്തരിച്ചു
പ്രധാനമന്ത്രിയുടെ അമ്മ ഹീര ബെൻ മോദി അന്തരിച്ചു. 100 വയസ്സായിരുന്നു. അഹമ്മദാബാദിലെ യുഎൻ മേത്ത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. പശ്ചിമബംഗാളിലെ ഇന്നത്തെ പരിപാടികൾ പ്രധാനമന്ത്രി റദ്ദാക്കി അൽപസമയത്തിനകം പ്രധാനമന്ത്രി അഹമ്മദാബാദിലെത്തും.
മാതാവിന്റെ മരണത്തെ കുറിച്ച് പ്രധാനമന്ത്രി കുറിച്ചതിങ്ങനെ- ‘മഹത്തായ ഒരു നൂറ്റാണ്ട് ദൈവത്തിന്റെ പാദങ്ങളിൽ കുടികൊള്ളുന്നു… ഒരു സന്യാസിയുടെ യാത്രയും നിസ്വാർത്ഥ കർമ്മയോഗിയുടെ പ്രതീകവും മൂല്യങ്ങളോട് പ്രതിബദ്ധതയുള്ള ജീവിതവും ഉൾക്കൊള്ളുന്ന ആ ത്രിത്വം എനിക്ക് എപ്പോഴും അമ്മയിൽ അനുഭവപ്പെട്ടിട്ടുണ്ട്’.