അധികാരം വെട്ടിക്കുറയ്ക്കുന്ന കേന്ദ്ര ഓര്‍ഡിനന്‍സ്; ഹര്‍ജിയുമായി ഡല്‍ഹി സര്‍ക്കാര്‍ സുപ്രിംകോടതിയില്‍
അധികാരം വെട്ടിക്കുറയ്ക്കുന്ന കേന്ദ്ര ഓര്‍ഡിനന്‍സിനെതിരെ ഡല്‍ഹി സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചു. കേന്ദ്രസര്‍ക്കാര്‍ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ഡല്‍ഹി സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഓര്‍ഡിനന്‍സ് നിരോധിക്കണമെന്നും ഡല്‍ഹി സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
അധികാരം വെട്ടിക്കുറയ്ക്കുന്ന ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനും സ്ഥലം മാറ്റത്തിനുമുള്ള അധികാരം സംസ്ഥാനത്തിനാണ് എന്നായിരുന്നു നേരത്തെ സുപ്രിംകോടതി വിധിയുണ്ടായിരുന്നത്. ഈ വിധിയെ മറികടക്കാനായി പ്രത്യേക അതോറിറ്റി നിയമിച്ചായിരുന്നു കേന്ദ്ര ഓര്‍ഡിനന്‍സ് ഇറക്കിയത്. ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അടുത്ത മാസം മൂന്ന് മുതല്‍ ഡല്‍ഹിയില്‍ പ്രതിഷേധം വ്യാപിപ്പിക്കാനാണ് ആംആദ്മി ലക്ഷ്യമിടുന്നത്.
ജൂലൈ 3ന് സെന്‍ട്രല്‍ ഡല്‍ഹിയിലെ പാര്‍ട്ടി ഓഫീസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കേന്ദ്രസര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിന്റെ പകര്‍പ്പുകള്‍ കത്തിക്കും. മന്ത്രിമാരും എംഎല്‍എമാരും നീക്കത്തെ പിന്തുണയ്ക്കും. ജൂലൈ 5ന് 70 പാര്‍ലമെന്റ് മണ്ഡലങ്ങളിലും ഇത് പിന്തുടരും. കേന്ദ്ര ഓര്‍ഡിനന്‍സിനെതിരെ ഈ മാസം 11ന് ആംആദ്മി മഹാറാലി സംഘടിപ്പിച്ചിരുന്നു.