രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് ഇന്ന്; ജോസ് കെ മാണിയുടെ വിജയമുറപ്പ്
കേരളത്തിൽ ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ജോസ് കെ മാണി രാജിവെച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ്. എൽഡിഎഫിന് വേണ്ടി ജോസ് കെ മാണിയും യുഡിഎഫിന് വേണ്ടി ശൂരനാട് രാജശേഖരനും മത്സരിക്കും
സഭയിലെ അംഗബലം വെച്ച് ജോസ് കെ മാണിയുടെ വിജയം ഉറപ്പാണ്. 99 പ്രതിനിധികളാണ് എൽ ഡി എഫിനുള്ളത്. മുൻ മന്ത്രി ടി പി രാമകൃഷ്ണനും പി മമ്മിക്കുട്ടിയും ചികിത്സയിലായതിനാൽ എൽഡിഎഫിന്റെ 97 അംഗങ്ങളെ ഇന്ന് സഭയിലെത്തൂ.
യുഡിഎഫിന്റെ 41 അംഗങ്ങളിൽ പി ടി തോമസും ചികിത്സയിലാണ്. നിയമസഭാ മന്ദിരത്തിന്റെ മൂന്നാം നിലയിലെ ഹാളിൽ പ്രത്യേകം സജ്ജീകരിച്ച പോളിംഗ് ബൂത്തിലാണ് വോട്ടെടുപ്പ്. 9 മണി മുതൽ നാല് മണി വരെയാണ് വോട്ടെടുപ്പ്. വൈകുന്നേരം അഞ്ച് മണിക്ക് വോട്ടെണ്ണും.