Thursday, January 9, 2025
National

ഭർത്താവിന്റെ പീഡനം ബലാത്സംഗം തന്നെ; സുപ്രിംകോടതിയുടെ സുപ്രധാന വിധി

ഭർത്താവിന്റെ പീഡനം ബലാത്സംഗം തന്നെയെന്ന് സുപ്രിംകോടതി. ജസ്റ്റിസ് ഡ്.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്.

‘വിവാഹിതരായ സ്ത്രീകളും പീഡന ഇരകളുടെ ഗണത്തിൽ തന്നെ ഉൾപ്പെടും. പീഡനമെന്നാൽ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധമാണ്. ഇത്തരം അതിക്രമങ്ങളിൽ സ്ത്രീകൾ ഗർഭണിയാകാം. ഈ സാഹചര്യത്തിൽ ഗർഭഛിദ്രം നടത്താം’- കോടതി വ്യക്തമാക്കി.

എല്ലാ സ്ത്രീകൾക്കും ഗർഭഛിദ്രം നടത്താമെന്ന് കോടതി നിരീക്ഷിച്ചു. അതിന് വിവാഹിതരെന്നോ അവിവാഹിതരെന്നോ ഉള്ള വേർതിരിവില്ലെന്നും കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *