Thursday, January 9, 2025
National

ഹരിയാനയിൽ പോലീസ് ലാത്തിച്ചാർജിൽ പരുക്കേറ്റ കർഷകൻ മരിച്ചു; പ്രക്ഷോഭം ശക്തമാക്കാൻ കർഷക സംഘടനകൾ

 

ഹരിയാനയിലെ കർണാലിൽ പോലീസ് ലാത്തിച്ചാർജിനിടെ പരുക്കേറ്റ കർഷകൻ മരിച്ചു. കർണാൽ സ്വദേശി സുശീൽ കാജൽ ആണ് മരിച്ചത്. ഇയാളുടെ തലയ്ക്ക് പരുക്കേറ്റിരുന്നു. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

കർണാലിലുണ്ടായ പോലീസ് നടപടിക്കെതിരെ പ്രതിഷേധം രാജ്യവ്യാപകമാക്കുകയാണ് കർഷക സംഘടനകൾ. കർഷകരുടെ തല തല്ലിപ്പൊളിക്കാൻ നിർദേശം നൽകിയ കർണാൽ ഡി എം ആയുഷ് സിൻഹക്കെതിരെ നിയമനടപടിയും കർഷകർ ആലോചിക്കുന്നുണ്ട്. ആയുഷ് സിൻഹയെ പുറത്താക്കാൻ സർക്കാർ തയ്യാറാകണമെന്ന് കിസാൻ മോർച്ച ആവശ്യപ്പെട്ടു

എന്നാൽ പോലീസ് നടപടി ക്രമസമാധാനം ഉറപ്പിക്കാൻ വേണ്ടിയുള്ളതായിരുന്നുവെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാർ ന്യായീകരിച്ചു. പോലീസ് നടപടിയിൽ പ്രതിഷേധിച്ച് പഞ്ചാബിൽ കർഷകർ റോഡ് ഉപരോധിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *