മുംബൈയിൽ പെട്രോൾ വില സെഞ്ച്വറി അടിച്ചു; കേരളത്തിലും മൂന്നക്കത്തിലേക്ക്
കൊവിഡ് വ്യാപനവും ലോക്ക് ഡൗണും കൊണ്ട് പൊറുതിമുട്ടിയ ജനത്തിന്റെ തലക്ക് ചുറ്റിക കൊണ്ട് അടിക്കുന്ന പോലെയാണ് മോദി സർക്കാരിന്റെ എല്ലാവിധ സഹായത്തോടെ പെട്രോൾ കമ്പനികൾ എണ്ണവില ദിനം പ്രതി വർധിപ്പിക്കുന്നത്. ഈ മാസം പതിനഞ്ചാം തവണയാണ് ഇന്ധനവില വർധിപ്പിച്ചത്. പെട്രോളിന് ഇന്ന് 26 പൈസയും ഡീസലിന് 30 പൈസയും വർധിപ്പിച്ചു. ഇതോടെ മുംബൈയിൽ പെട്രോൾ വില സെഞ്ച്വറി കടന്നു
നഗരത്തിൽ ചരിത്രത്തിൽ ആദ്യമായാണ് പെട്രോൾ വില നൂറ് കടക്കുന്നത്. ഒരു ലിറ്റർ പെട്രോളിന് മുംബൈയിൽ 100.19 രൂപയാണ് വില. കേരളത്തിലും പെട്രോൾ വില നൂറിലേക്ക് എത്തുകയാണ്. തിരുവനന്തപുരത്ത് 95.92 രൂപയാണ് പെട്രോൾ ലിറ്ററിന്.
നേരത്തെ രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ ചില നഗരങ്ങളിൽ പെട്രോൾ വില നൂറ് കടന്നിരുന്നു. രാജസ്ഥാനിലെ ശ്രീ ഗംഗാനഗർ ജില്ലയിലാണ് പെട്രോളിനും ഡീസലിനും ഏറ്റവുമുയർന്ന വില
ഡൽഹിയിൽ പെട്രോൾ വില 93.94 രൂപയായി. കൊൽക്കത്തയിൽ 93.97 രൂപയാണ്. ഡീസലിന് മുംബൈയിൽ 91.17 രൂപയായി. ഡൽഹിയിൽ 84.89 രൂപയും. തിരുവനന്തപുരത്ത് ഡീസലിന് 91.23 രൂപയായി.