ഗുസ്തി താരങ്ങളെ അധിക്ഷേപിച്ചവർ ഒറ്റപ്പെട്ടു; മോദി സർക്കാർ വർഗീയ ധ്രുവീകരണം നടത്തുന്നുവെന്നും സിപിഎം
ദില്ലി: മോദി സർക്കാർ വർഗീയ ധ്രുവീകരണമാണ് നടത്തുന്നതെന്ന് സീതാറാം യെച്ചൂരി. ജനാധിപത്യത്തെയും, ഭരണഘടനയെയും സംരക്ഷിക്കാൻ മതേതര പാർട്ടികൾ ഒന്നിച്ചു നിൽക്കണം. മോദിയുടെ ക്രിസ്ത്യൻ മതമേലധ്യക്ഷന്മാരുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് സത്യമറിയാം. ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നത് ആണ് ബിജെപി നയം. ഗുസ്തി താരങ്ങൾ രാജ്യത്തിന്റെ യശസ് ഉയർത്തിവരാണ്. അവരാണ് ഇപ്പൊൾ സമരം ഇരിക്കുന്നത്. ബ്രിജ് ഭൂഷനെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗുസ്തി താരങ്ങൾക്ക് പിന്തുണ അറിയിച്ചുകൊണ്ട് കേന്ദ്ര കമ്മിറ്റിയിൽ പ്രമേയം പാസാക്കി. ബ്രിജ് ഭൂഷണെതിരെ നടപടി സ്വീകരിക്കണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെട്ടു. സമരക്കാരെ അധിക്ഷേപിച്ചവർ ഒറ്റപ്പെട്ടുവെന്നും രാജ്യം ഗുസ്തി താരങ്ങൾക്കൊപ്പമാണെന്നും പ്രമേയത്തിലുണ്ട്.