Tuesday, April 15, 2025
National

നിർബന്ധിത മതപരിവർത്തനം ഭരണഘടനാ വിരുദ്ധം’; കേന്ദ്രം സുപ്രിംകോടതിയിൽ

നിർബന്ധിത മതപരിവർത്തനത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്രസർക്കാർ. നിർബന്ധിതമതപരിവർത്തനം ഭരണഘടനാവിരുദ്ധമെന്ന് കേന്ദ്രം സുപ്രിംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. നിർബന്ധിതമതപരിവർത്തനം ഭരണഘടനാ വിരുദ്ധമാണെന്നും മതസ്വാതന്ത്ര്യത്തിനുള്ള അവകാശം മതപരിവർത്തനത്തിനില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

ഭരണഘടനയുടെ 25ാം അനുച്ഛേദപ്രകാരം ഏതൊരു പൗരനും ഇഷ്ടമുള്ള മതം സ്വീകരക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും സ്വാതന്ത്ര്യമുണ്ട്. എന്നാൽ ഈ അവകാശത്തിന്റെ ഭാഗമായി ഏതെങ്കിലും ഒരു വ്യക്തിയെ നിർബന്ധിപ്പിച്ച് മതപരിവർത്തനം നടത്താൻ ആർക്കും അധികാരമില്ലെന്നാണ് കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചിരിക്കുന്നത്.

ചൂഷണം ചെയ്തും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും മതപരിവർത്തനം നടത്തുന്നത് തടയാൻ ശക്തമായ നിയമനിർമ്മാണം ആവശ്യമാണ് എന്ന് കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചു. അത്തരം നിയമനിർമ്മാണങ്ങൾ കൊണ്ടുവരേണ്ടത് സംസ്ഥാനങ്ങളാണ്. നിലവിൽ ഒഡീഷയും കർണാടകയും ഗുജറാത്തും ഉത്തർപ്രദേശും ഉത്തരാഖണ്ഡും ഉൾപ്പടെ 9 സംസ്ഥാനങ്ങളിൽ ഇത്തരത്തിൽ നിയമം ഉണ്ടെന്ന് കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചു.

നിർബന്ധിത മതംമാറ്റങ്ങൾ തടയാൻ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വിനി ഉപാദ്ധ്യായ സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രസർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്. നിർബന്ധിത മതപരിവർത്തനം ഭരണഘടന ആർട്ടിക്കിൾ 14,21,25 എന്നിവയുടെ ലംഘനമാണെന്നും നിർബന്ധിത മതപരിവർത്തനം തടയാൻ നടപടികൾ ആരംഭിച്ചു എന്നും കേന്ദ്രസർക്കാർ സുപ്രിം കോടതിയിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *