പഞ്ചാബിൽ വീണ്ടും പാക്ക് ഡ്രോൺ
പഞ്ചാബിലെ ഗുരുദാസ്പൂർ സെക്ടറിൽ വീണ്ടും പാക്ക് ഡ്രോൺ കണ്ടെത്തി. അതിർത്തിക്ക് മുകളിലൂടെ പറക്കുകയായിരുന്ന ഡ്രോണിന് നേരെ ബിഎസ്എഫ് വെടിയുതിർത്തു. ഇതോടെ ഡ്രോൺ പാകിസ്താനിലേക്ക് മടങ്ങിയെന്നാണ് വിവരം. സ്ഥലത്ത് സേന തെരച്ചിൽ നടത്തി വരികയാണ്.
ബുധനാഴ്ച സമാന രീതിയിൽ മറ്റൊരു ഡ്രോൺ കണ്ടെത്തിരയിരുന്നു. ഡ്രോണിൽ നിന്ന് രണ്ട് കിലോ ഹെറോയിനും കണ്ടെത്തിയിരുന്നു. ബി.എസ്.എഫാണ് ഡ്രോണ്‍ വെടിവച്ചിട്ടത്. നേരത്തെയും പാക്ക് ഡ്രോണുകളില്‍ നിന്ന് ലഹരിമരുന്ന് പിടികൂടിയിട്ടുണ്ട്.