Tuesday, April 15, 2025
National

രാഹുൽ ഗാന്ധിയുടെ അപ്പീൽ ഗുജറാത്ത് ഹൈക്കോടതി നാളെ പരിഗണിക്കും

ക്രിമിനൽ മാനനഷ്ടക്കേസിൽ സൂറത്ത് സെഷൻസ് കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് രാഹുൽ ഗാന്ധി നൽകിയ അപ്പീൽ ഗുജറാത്ത് ഹൈക്കോടതി നാളെ പരിഗണിക്കും. ഹർജി ആദ്യം സിംഗിൾ ബെഞ്ചിന് മുന്നിൽ ലിസ്റ്റ് ചെയ്‌തിരുന്നെങ്കിലും ജസ്റ്റിസ് ഗീതാ ഗോപി പിന്മാറിയിരുന്നു. ഇതേ തുടർന്ന് ജസ്റ്റിസ് ഹേമന്ത് പ്രചാകാണ് നാളെ വാദം കേൾക്കുന്നത്.

നേരത്തെ ഏപ്രിൽ 26 ന് ജസ്റ്റിസ് ഗീതാ ഗോപി വാദം കേൾക്കുന്നതിൽ നിന്ന് സ്വയം പിന്മാറിയിരുന്നു. മാനനഷ്ടക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധി സസ്‌പെൻഡ് ചെയ്യാൻ സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയും, സൂറത്ത് അഡീഷണൽ സെഷൻസ് കോടതിയും തയാറാകാത്ത സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്.

Defamation | Gujarat | high court | narendra modi | rahul gandhi

Leave a Reply

Your email address will not be published. Required fields are marked *