കൊവിഡ് വ്യാപനം: ഗോവയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഗോവയിൽ ലോക്ക് ഡൗൺ. ഏപ്രിൽ 29 വൈകുന്നേരം ഏഴ് മണി മുതൽ മേയ് മൂന്ന് പുലർച്ചെ വരെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.
അവശ്യ സർവീസുകൾക്കും നിർമാണ പ്രവൃത്തികൾക്കും തടസ്സമുണ്ടായിരിക്കില്ല. പൊതുഗതാഗതമുണ്ടാകില്ല. കാസിനോകൾ, ഹോട്ടലുകൾ, പബ്ബുകൾ തുടങ്ങിയവയും പ്രവർത്തിക്കില്ലെന്നും മുഖ്യമന്ത്രി പ്രമോദ് സാവന്ത് വ്യക്തമാക്കി. അതേസമയം അവശ്യ സേവനങ്ങളുടെ ഗതാഗതം കണക്കാക്കി അതിർത്തികൾ അടയ്ക്കില്ലെന്നും അദ്ദേഹം അറിയിച്ചു