ലക്ഷദ്വീപ് കവരത്തി ജില്ലാ ജഡ്ജിയെ സ്ഥലം മാറ്റി
ലക്ഷദ്വീപ് കവരത്തി ജില്ലാ ജഡ്ജിയെ സ്ഥലം മാറ്റി. ജഡ്ജ് കെ അനിൽകുമാറിനെ പാല മോട്ടോർ വാഹന പരാതി പരിഹാര ട്രൈബ്യൂണൽ ജഡ്ജ് ആയാണ് സ്ഥലം മാറ്റി ഉത്തരവിറക്കിയത്.
ജഡ്ജിനെതിരെ അപമര്യാധയായി പെരുമാറിയെന്ന് കാണിച്ച് ഹൈക്കോടതി രജിസ്ട്രാർക്ക് വനിത അഭിഭാഷക പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലം മാറ്റ ഉത്തരവ്.
എന്നാൽ ഭരണപരമായ ക്രമീകരണങ്ങളുടെ ഭാഗമായാണ് സ്ഥലം മാറ്റമെന്നാണ് ഉത്തരവിൽ പറയുന്നത്.