Wednesday, January 8, 2025
National

തെരഞ്ഞെടുപ്പ് ചൂടിലേക്ക് കര്‍ണാടക; പ്രഖ്യാപനം ഇന്നുണ്ടായേക്കും

കര്‍ണാടക നിയമ സഭ തെരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിച്ചേക്കും. തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറെ അറിയിച്ചു. കര്‍ണാടക തെരഞ്ഞെടുപ്പിന് ഒപ്പം വയനാട് മണ്ഡലത്തിലെ ഉപ തെരഞ്ഞെടുപ്പ് കൂടി പ്രഖ്യാപിക്കുമെന്ന അഭ്യൂഹം ശക്തമാണ്.

124 അംഗ കര്‍ണാടക നിയമസഭയുടെ കാലാവധി മെയ് 24ന് അവസാനിക്കാന്‍ ഇരിക്കെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉടന്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന സൂചന ഈ മാസം ആദ്യവാരം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സംസ്ഥാനത്തെത്തി സാഹചര്യങ്ങള്‍ നേരിട്ട് വിലയിരുത്തിയിരുന്നു.

ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കണമെന്നും ഏതുനിമിഷവും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും എന്നും സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറെ കേന്ദ്രം അറിയിച്ചിട്ടുണ്ട്. 2018ല്‍ മാര്‍ച്ച് 27 ന് ആയിരുന്നു കര്‍ണാടക തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. മെയ് ആദ്യ വാരം തെരഞ്ഞെടുപ്പ് ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.

വയനാട്ടിലെ ഉപതെരഞ്ഞെടുപ്പ് കൂടി പ്രഖ്യാപിക്കുമെന്ന കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍, നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തിയിരുന്നു. രാഹുലിന് അപ്പീല്‍ നല്‍കാന്‍ 30 ദിവസത്തെ സമയപരിധി ഉണ്ടെങ്കിലും സമാന സാഹചര്യമുണ്ടായ ലക്ഷദ്വീപില്‍ മൂന്നു വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കൊപ്പം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. ഹൈക്കോടതിയില്‍ നിന്നും മുഹമ്മദ് ഫൈസലിന് അനുകൂല ഉത്തരവുണ്ടായതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് റദ്ദാക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *